യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ ചേനംകൊല്ലി കെ.ബി.സി.ടി. വായനശാല ക്ലബിൽ സൗജന്യ പി.എസ്.സി. പരിശീലനം തുടങ്ങി. മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ആയിഷാബി പരിശീലനം ഉദ്ഘാടനം ചെയ്തു. മുട്ടിൽ യൂത്ത് കോർഡിനേറ്റർ സി.എം.സുമേഷ് പദ്ധതി വിശദീകരിച്ചു. ഒരുമാസത്തെ പരിശീലനത്തിൽ പി.എസ്.സി. രജിസ്‌ട്രേഷൻ, ഗ്രൂപ്പ് ചർച്ച, മോഡൽ പരീക്ഷ എന്നിവ നടത്തും. ചടങ്ങിൽ കെ.ഫിറോസ് കമാൽ, കെ.ഷിബിലി, സഫ്ത്തർ അലി, യദുജോസ് എന്നിവർ സംസാരിച്ചു.