മലയാള ദിനം ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെറു വീഡിയോ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. 15 ല്‍ താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. മാതൃഭാഷയുടെ മഹത്വമാണ് പ്രമേയം. വീഡിയോകള്‍ മൊബൈലില്‍ ചിത്രീകരിച്ചതായിരിക്കണം. മലയാളത്തിലോ കന്നഡയിലോ നിര്‍മ്മിക്കാം. വിജയിക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. വീഡിയോകള്‍ നവംബര്‍ ആറിനകം prdcontest@gmail.com എന്ന മെയിലിലേക്ക് അയക്കണം.
