കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഗ്രാമീണ മേഖലയില്‍ ആരംഭിക്കാവുന്നതും ഉല്‍പാദന മേഖലയില്‍ 25 ലക്ഷം രൂപ വരെയും സേവന മേഖലയില്‍ 10 ലക്ഷം രൂപ വരെയും മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനം മതല്‍ 35 ശതമാനം വരെ മാര്‍ജിന്‍ മണിയും അനുവദിക്കും. ജനറല്‍ വിഭാഗത്തിന് 25 ശതമാനം , പട്ടികജാതി, പട്ടികവര്‍ഗ്ഗം, വികാലംഗര്‍, ന്യൂനപക്ഷം, വനിത, വിമുക്തഭടന്മാര്‍ എന്നീ വിഭാഗത്തലില്‍പ്പെട്ടവര്‍ക്ക് 35 ശതമാനം മാര്‍ജിന്‍മണിയും അനുവദിക്കും. ബാങ്ക് വായ്പ ലഭ്യത ഉറപ്പാക്കി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പി.എം ഇ ജി പി ഇ പോര്‍ട്ടലില്‍ പി.എം.ഇ.ജി.പി ഓണ്‍ലൈന്‍ ആപ്‌ളിക്കേഷന്‍ ഫോര്‍ ഇന്‍ഡിവിജ്യുല്‍ എന്ന ലിങ്കില്‍ പ്രവേശിച്ച് കെ.വി.ഐ.ബി ഏജന്‍സി സെല്ക്ട് ചെയ്താണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
ബോര്‍ഡില്‍ നിന്ന് പി.എം.ഇ.ജി.പി പദ്ധതി വഴി തുടങ്ങിയ യൂണിറ്റുകള്‍ക്ക് വിപുലികരണത്തിന് മാര്‍ജിന്‍മണിയോടു കൂടിയുളള രണ്ടാംഘട്ട ധനസഹായത്തിനുളള അപേക്ഷയും സമര്‍പ്പിക്കാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2200585.