മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ.യില്‍ അഗ്രോ പ്രോസസിംഗ് ട്രേഡില്‍ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഏപ്രില്‍ ഒന്‍പതിന് നടക്കും. യോഗ്യത – ഫുഡ് ടെക്‌നോളജിയിലുള്ള ബിരുദം/ഡിപ്ലോമയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അഗ്രോ പ്രോസസിംഗ്/മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി ട്രേഡിലുള്ള എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 11ന് അഭിമുഖത്തിനായി ഐ.ടി.ഐ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2793714, 2797636 എന്നീ നമ്പരുകളില്‍ ലഭിക്കും.