എഴുകോണ്‍ സര്‍ക്കാര്‍ പോളീടെക്‌നിക്ക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

ഓട്ടോകാഡ്,  അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടീഷന്‍, എക്‌സ്‌റേ വെല്‍ഡിംഗ് എന്നിവയും എം.എസ് ഓഫീസ് ആന്റ് ഇന്റര്‍നെറ്റ് അവയര്‍നെസ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് അട്രിനോപ്രൊജക്ട് എന്നിവയും (എട്ടാം ക്ലാസ് മുതല്‍) ആണ് കോഴ്‌സുകള്‍.

അപേക്ഷാഫോം തുടര്‍ വിദ്യാഭ്യാസകേന്ദ്രം ഓഫീസില്‍ 25 രൂപാ നിരക്കില്‍ ലഭിക്കും. നിശ്ചിത ഫീസ് സഹിതം ഏപ്രില്‍ 18 നകം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് 9496846522 നമ്പരില്‍  പകല്‍ ഒമ്പതിനും അഞ്ചിനും മധ്യേ വിളിക്കാം.