കൊച്ചി: എപിഎല്‍ വിഭാഗത്തില്‍പെട്ട മുന്‍വര്‍ഷങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈപറ്റിയിട്ടുള്ളതും 2017 ല്‍ കാര്‍ഡ് പുതുക്കിയതുമായ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ കാര്‍ഡ് പുതുക്കാം. എറണാകുളം ജനറല്‍ ആശുപത്രിയില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ കിയോസ്‌ക് വഴി നിലവില്‍ പ്രവര്‍ത്തനക്ഷമമായ കാര്‍ഡ് പുതുക്കാവുന്നതാണ്. പ്രീമിയം തുക അതതു കുടുംബങ്ങള്‍ അടയ്ക്കണം. രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെ കേന്ദ്രം പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9037362588