സരസ് മേളയുടെ എട്ടാം ദിനമായ ഇന്ന് (ഏപ്രില്‍ അഞ്ച്) വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ കെ.ബാബു എം.എല്‍.എ, സി.എ.എം.എ.കരീം എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭാ ചെയര്‍മാന്‍ കെ.പി.വാപ്പുട്ടി അധ്യക്ഷനാകുന്ന പരിപാടിയില്‍ മുന്‍ എം.പി. എം.പി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ സമദ് പങ്കെടുക്കും. തുടര്‍ന്ന് കോഴിക്കോട് അനില്‍ദാസും സംഘവും അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും അരങ്ങേറും.