കൊല്ലം  ജില്ലയില്‍ വെള്ളിയാഴ്ച  671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 578 പേര്‍  രോഗമുക്തി നേടി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 662 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 66 പേര്‍ക്കാണ് രോഗബാധ. വടക്കേവിള-5, കടപ്പാക്കട, കാവനാട്, തൃക്കടവൂര്‍, തെക്കേവിള ഭാഗങ്ങളില്‍ നാലു വീതവും കടവൂര്‍, കിളികൊല്ലൂര്‍, കുപ്പണ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-11, കരുനാഗപ്പള്ളി-9, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ ഏഴുവീതവുമാണ് രോഗബാധിതരുള്ളത്.മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ്(60) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.