കോവിഡ് 19 ബാധിതരായി ജില്ലയില് നിലവില് 6496 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 08) ജില്ലയില് 306 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 115 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 84042 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 81422 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 386 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 278 സാമ്പിളുകൾ അയച്ചു. 29589 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 22745 പേർ രോഗമുക്തി നേടി. ഇനി 1500 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 181493 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 1350 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 15188 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.