തത്തമംഗലം ഗവ. എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ മികവുത്സവം നടത്തി. നഗരസഭാ ചെയർമാൻ റ്റി.എസ്. തിരുവെങ്കിടം പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് എ. കണ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.റ്റി.എ. പ്രസിഡന്റ് ഘോഷ്, അധ്യാപകരായ ഭാഗ്യലക്ഷ്മി, മുരുകൻ, കൃഷ്ണപ്രസാദ്, എസ്. ശ്യാം പ്രസാദ് എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികളുടെ മികവുകൾ അവതരിപ്പിച്ചു.