ചലച്ചിത്ര നടനും സംവിധായകനുമായ കൊല്ലം അജിത്തിന്റെ നിര്യാണത്തില്‍ മന്ത്രി. ജെ. മേഴ്‌സിക്കുട്ടിയമ്മ അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയ പാടവം കാഴ്ച്ചവച്ച കൊല്ലം അജിത്ത് സംവിധായകന്‍ എന്ന നിലയ്ക്കും പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു എന്ന് മന്ത്രി അനുസ്മരിച്ചു.
