എസ്.എസ്. ലോയലിറ്റി എന്ന ഇൻഡ്യൻ കപ്പൽ 1919 ഏപ്രിൽ അഞ്ചിന് ബോംബെയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യയാത്ര നടത്തിയതിന്റെ ഓർമപുതുക്കി ദേശീയ മാരിടൈം ദിനം ജില്ലയിൽ ആഘോഷിച്ചു. കൊല്ലം തുറമുഖത്ത് ഇൻഡ്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ ഡോ. പ്രഭാകരൻ പാലേരി ഉദ്ഘാടനം നിർവഹിച്ചു. പുതിയ തലമുറയ്ക്ക് സമുദ്രത്തെ അടുത്തറിയാനാണ് മാരിടൈം ദിനാഘോഷമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം പോർട്ട് ഓഫീസർ ക്യാപ്റ്റൻ എബ്രഹാം വി. കുര്യാക്കോസ്, കൊല്ലം പോർട്ട് യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്. മഹാദേവൻ, കസ്റ്റംസ് സൂപ്രണ്ട് മോഹൻ സി. പിള്ള, തുറമുഖം എഞ്ചിനീയർ ഇൻ ചാർജ്ജ് എം.ജെ. രഞ്ജിത്ത്, നീണ്ടകര കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ. ഷാബു, പള്ളിത്തോട്ടം സബ് ഇൻസ്പെക്ടർ എസ്.ടി. ബിജു, പോർട്ട് കൺസർവേറ്റർ ആർ. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
