തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച (12 നവംബര്‍) പുറപ്പെടുവിക്കും.  വ്യാഴാഴ്ച മുതല്‍ നാമനിര്‍ദേശ പത്രികകകള്‍  സമര്‍പ്പിക്കാം. നവംബര്‍ 19 വരെയാണ് പത്രികകള്‍ സ്വീകരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിനായി ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനിലും വരണാധികാരികളെ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
 
തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനൊപ്പം അതത് വരണാധികാരികള്‍ തെരഞ്ഞെടുപ്പ് നോട്ടിസ് പരസ്യപ്പെടുത്തുന്നതോടെയാണു നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങുന്നത്. നവംബര്‍ 12 മുതല്‍ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയ്ക്ക് പത്രികകള്‍ സമര്‍പ്പിക്കാം. ഇതിനു മുന്‍പോ ശേഷമോ ലഭിക്കുന്ന  പത്രികകള്‍ സ്വീകരിക്കില്ല. 
 
മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടര്‍പട്ടികയില്‍ പേര് ഉള്ളവര്‍ക്കു മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. 21 വയസാണു കുറഞ്ഞ പ്രായപരിധി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഗ്രാമ പഞ്ചായത്തില്‍ മത്സരിക്കുന്നതിന് 1,000 രൂപയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ യഥാക്രമം 2,000, 3,000 രൂപയും കെട്ടിവയ്ക്കണം. മുനിസിപ്പാലിറ്റികളില്‍ 2000 രൂപയും കോര്‍പ്പറേഷനില്‍ 3,000 രൂപയുമാണ് കെട്ടിവയ്ക്കാനുള്ള തുക. പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് 50% തുക നല്‍കിയാല്‍ മതി. നവംബര്‍ 20നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. നവംബര്‍ 23 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സമയമുണ്ട്. 
 
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയാണ്.  ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലേയും നാമനിര്‍ദേശ പത്രികകള്‍ ജില്ലാ കളക്ടറാണു സ്വീകരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒന്നു മുതല്‍ 25 വരെ വാര്‍ഡുകളുടെ റിട്ടേണിങ് ഓഫിസര്‍ ജില്ലാ പ്ലാനിങ് ഓഫിസറാണ്. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷിലാണ് ഓഫിസ്. സിവില്‍ സ്റ്റേഷനില്‍ത്തന്നെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫിസറാണ് 26 മുതല്‍ 50 വരെ വാര്‍ഡുകളുടെ വരണാധികാരി. 51 മുതല്‍ 75 വരെ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ തിരുവനന്തപുരം സബ് കളക്ടര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. 76 മുതല്‍ 100 വരെ ഡിവിഷനുകളുടെ വരണാധികാരി ജില്ലാ ലേബര്‍ ഓഫിസറാണ്. പി.എം.ജിയിലെ തൊഴില്‍ ഭവനിലാണ് ഓഫിസ്. 
 
മുനിസിപ്പാലിറ്റികളിലെ വരണാധികാരികളും ഓഫിസും
 
നെയ്യാറ്റിന്‍കര: വാര്‍ഡ് ഒന്നു മുതല്‍ 22 വരെ അസിസ്റ്റന്റ് ഡയറക്ടര്‍, സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ്, നെയ്യാറ്റിന്‍കര, 23 മുതല്‍ 44 വരെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്.
 
നെടുമങ്ങാട്: വാര്‍ഡ് ഒന്നു മുതല്‍ 20 വരെ ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ്, തിരുവനന്തപുരം. 21 മുതല്‍ 39 വരെ ആര്‍ഡിഒ നെടുമങ്ങാട്.
 
ആറ്റിങ്ങല്‍: ജനറല്‍ മാനേജര്‍, ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രിയല്‍ ഓഫിസ്, തിരുവനന്തപുരം
 
വര്‍ക്കല: ഡെപ്യൂട്ടി കളക്ടര്‍(ആര്‍.ആര്‍), കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്. 
 
ബ്ലോക്ക് പഞ്ചായത്തുകളിലെ വരണാധികാരികള്‍
 
1. പാറശ്ശാല – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, വഴുതക്കാട്, തിരുവനന്തപുരം.
2. പെരുങ്കടവിള – അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടര്‍, പോവര്‍റ്റി അലിവിയേഷന്‍ യൂണിറ്റ്, തിരുവനന്തപുരം.
3. അതിയന്നൂര്‍ – ജില്ലാ രജിസ്ട്രാര്‍ ജനറല്‍, തിരുവനന്തപുരം.
4. നേമം – ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഓഫിസ്, എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, തിരുവനന്തപുരം
5. പോത്തന്‍കോട് – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം
6. വെളളനാട് – ഡപ്യൂട്ടി കളക്ടര്‍ (വിജിലന്‍സ്), സൗത്ത് സോണ്‍, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം
7. നെടുമങ്ങാട് – ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, തിരുവനന്തപുരം
8. വാമനപുരം – കമ്മിഷണര്‍ (ജനറല്‍), സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം
9. കിളിമാനൂര്‍ – ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍, തിരുവനന്തപുരം
10. ചിറയിന്‍കീഴ് – അസിസ്റ്റന്റ് കമ്മിഷണര്‍ (എല്‍.ആര്‍), ലാന്റ് റവന്യൂ കമ്മിഷണറേറ്റ്, പബ്ലിക് ഓഫിസ്, തിരുവനന്തപുരം
11. വര്‍ക്കല – അസിസ്റ്റന്റ് സെക്രട്ടറി, ഡയറക്ടര്‍ ഓഫ് സര്‍വ്വെ ആന്‍ഡ് ലാന്റ് റിക്കാര്‍ഡ്‌സ്, തിരുവനന്തപുരം
 
ഗ്രാമ പഞ്ചായത്തുകളിലെ വരണാധികാരികള്‍
 
1. പാറശ്ശാല – തഹസില്‍ദാര്‍ (റവന്യൂ റിക്കവറി), നെയ്യാറ്റിന്‍ക്കര
2. കാരോട് – തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്‌സ്), നെയ്യാറ്റിന്‍ക്കര
3. കുളത്തൂര്‍ – ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, പാറശ്ശാല
4. ചെങ്കല്‍ – തഹസില്‍ദാര്‍, നെയ്യാറ്റിന്‍കര
5. തിരുപുറം – താലുക്ക് ഇന്‍ഡസ്ട്രീസ് ഓഫിസര്‍, നെയ്യാറ്റിന്‍കര
6. പുവ്വാര്‍ – അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍), നെയ്യാറ്റിന്‍കര
7. വെളളറട – തഹസില്‍ദാര്‍, കാട്ടാക്കട
8. കുന്നത്തുകാല്‍ – താലൂക്ക് എംപ്ലോയിമെന്റ് ഓഫിസര്‍, നെയ്യാറ്റിന്‍കര
9. കൊല്ലയില്‍ – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കോ-ഓപ്പറേറ്റിവ്‌സ്(ആഡിറ്റ്), നെയ്യാറ്റിന്‍കര
10. പെരുങ്കടവിള – സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, നെയ്യാറ്റിന്‍കര
11. ആര്യങ്കോട് – ഠൗണ്‍ എംപ്ലോയിമെന്റ് ഓഫിസര്‍, കാട്ടാക്കട
12. ഒറ്റശേഖരമംഗലം – സൂപ്രണ്ട് ഓഫ് സര്‍വ്വെ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്‌സ് (റീസര്‍വ്വെ), വഴുതക്കാട്, തിരുവനന്തപുരം.
13. കളളിക്കാട് – തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്‌സ്), കാട്ടാക്കട
14. അമ്പൂരി – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, ആര്യങ്കോട്
15. അതിയന്നൂര്‍ – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, നെയ്യാറ്റിന്‍കര
16. കാഞ്ഞിരംകുളം – സീനിയര്‍ സൂപ്രണ്ട്, സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ, തൈക്കാട്, തിരുവനന്തപുരം
17. കരുംകുളം – സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ), എന്‍.എച്ച് നമ്പര്‍ 2, നെയ്യാറ്റിന്‍കര
18. കോട്ടുകാല്‍ – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, പളളിച്ചല്‍, തിരുവനന്തപുരം
19. വെങ്ങാനൂര്‍ – സബ്ബ് റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, കഴക്കൂട്ടം
20. മാറനല്ലൂര്‍ – സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ), റെയില്‍വെ, നേമം, തിരുവനന്തപുരം
21. ബാലരാമപുരം – സിറ്റി റേഷണിങ് ഓഫിസര്‍ (സൗത്ത്), തിരുവനന്തപുരം
22. പളളിച്ചല്‍ – ജില്ലാ സൂപ്രണ്ട് ഓഫ് സര്‍വ്വെ ആന്‍ഡ് ലാന്റ് റിക്കാര്‍ഡ്‌സ്, തിരുവനന്തപുരം
23. മലയിന്‍കീഴ് – സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ജനറല്‍, സിവില്‍ സ്റ്റേഷന്‍, തിരുവനന്തപുരം
24. വിളപ്പില്‍ – തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്‌സ്), തിരുവനന്തപുരം
25. വിളവൂര്‍ക്കല്‍ – സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ്, തിരുവനന്തപുരം
26. കല്ലിയൂര്‍ – തഹസില്‍ദാര്‍ (റവന്യൂ റിക്കവറി), തിരുവനന്തപുരം
27. അണ്ടൂര്‍ക്കോണം – ടൗണ്‍ എംപ്ലോയിമെന്റ് ഓഫിസര്‍, ആറ്റിങ്ങല്‍
28. കഠിനംകുളം – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കോ-ഓപ്പറേറ്റിവ് (ആഡിറ്റ്), തിരുവനന്തപുരം
29. മംഗലപുരം – റൂറല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍, കഴക്കൂട്ടം
30. പോത്തന്‍കോട് – സ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍.എ, പി.ഡബ്ലൂ.ഡി (എസ്.സി), തിരുവനന്തപുരം
31. അഴുര്‍ – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, കഴക്കൂട്ടം
32. കാട്ടാക്കട – ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, നെടുമങ്ങാട്
33. വെളളനാട് – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കോ-ഓപ്പറേറ്റിവ് (ആഡിറ്റ്), നെടുമങ്ങാട്
34. പൂവച്ചല്‍ – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് സര്‍വ്വെ, സെന്‍ട്രല്‍ സര്‍വ്വെ ഓഫിസ്, വഴുതക്കാട്, തിരുവനന്തപുരം
35. ആര്യനാട് – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, കാട്ടാക്കട
36. വിതുര – അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ലൂ.ഡി (റോഡ്‌സ്), സബ്ബ് ഡിവിഷന്‍, നെടുമങ്ങാട്
37. കുറ്റിച്ചല്‍ – സൂപ്രണ്ട് ഓഫ് സര്‍വ്വെ ആന്‍ഡ് ലാന്റ് റിക്കാര്‍ഡ്‌സ് (റീസര്‍വ്വെ), നെടുമങ്ങാട്
38. ഉഴമലക്കല്‍ – അസിസ്റ്റന്റ് ഡയറക്ടര്‍, സോയില്‍ കണസര്‍വേഷന്‍, അരുവിക്കര സ്‌കീം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം
39. തൊളിക്കോട് – തഹസില്‍ദാര്‍ (റവന്യൂ റിക്കവറി), നെടുമങ്ങാട്
40. കരകുളം – സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) എയര്‍പോര്‍ട്ട്, സിവില്‍ സ്റ്റേഷന്‍, തിരുവനന്തപുരം
41. അരുവിക്കര – സ്‌പെഷ്യല്‍ തഹസില്‍ദാര്‍, അഡീഷണല്‍ എല്‍.എ യൂണിറ്റ്, സിവില്‍ സ്റ്റേഷന്‍, തിരുവനന്തപുരം
42. വെമ്പായം – സ്‌പെഷ്യല്‍ തഹസില്‍ദാര്‍, ശ്രീ പണ്ടാരവിള ലാന്റ്‌സ് നമ്പര്‍ 3, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം
43. ആനാട് – താലുക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍, നെടുമങ്ങാട്
44. പനവൂര്‍ – തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്‌സ്), നെടുമങ്ങാട്
45. വാമനപുരം – സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ), എന്‍.എച്ച്, കഴക്കൂട്ടം
46. മാണിക്കല്‍ – അസിസ്റ്റന്റ് ഡയറക്ടര്‍, സര്‍വ്വെ (മാപ്പിംഗ്), അമ്പലമൂക്ക്, തിരുവനന്തപുരം
47. നെല്ലനാട് – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, നെടുമങ്ങാട്
48. പുല്ലംപാറ – അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റിവ് സൊസൈറ്റീസ് (ജനറല്‍), നെടുമങ്ങാട്
49. നന്ദിയോട് – തഹസില്‍ദാര്‍, താലൂക്കാഫിസ്, നെടുമങ്ങാട്
50. പെരിങ്ങമ്മല – താലൂക്ക് എംപ്ലോയ്‌മെന്റ് ഓഫിസര്‍, നെടുമങ്ങാട്
51. കല്ലറ – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, വാമനപുരം
52. പാങ്ങോട് – ഡയറി എക്‌സ്റ്റെന്‍ഷന്‍ ഓഫിസര്‍, നെടുമങ്ങാട്
53. പുള്ളിമാത്ത് – ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, ആറ്റിങ്ങല്‍
54. കരവാരം – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, പുളളിമത്ത്
55. നഗരൂര്‍ – തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്‌സ്), ചിറയിന്‍കീഴ്
56. പഴയക്കുന്നുമ്മേല്‍ – കയര്‍ പ്രോജക്ട് ഓഫിസര്‍, ചിറയിന്‍കീഴ്
57. കിളിമാനൂര്‍ – ടൗണ്‍ എംപ്ലോയിമെന്റ് ഓഫിസര്‍, കിളിമാനൂര്‍
58. നവായിക്കുളം – സബ്ബ് രജിസ്ട്രാര്‍, വര്‍ക്കല
59. മടവൂര്‍ – താലൂക്ക് സപ്ലൈ ഓഫിസര്‍, ചിറയിന്‍കീഴ്
60. പളളിക്കല്‍ – അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിസ് (ജനറല്‍), ചിറയിന്‍കീഴ്
61. അഞ്ചുതെങ്ങ് – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, ആറ്റിങ്ങല്‍
62. വക്കം – അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റിവ് (ആഡിറ്റ്), ആറ്റിങ്ങല്‍
63. ചിറയിന്‍കീഴ് – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍, സബ്ബ് ഡിവിഷന്‍, ആറ്റിങ്ങല്‍
64. കിഴുവിലം – തഹസില്‍ദാര്‍, താലുക്കാഫിസ്, ചിറയിന്‍കീഴ്
65. മുദാകല്‍ – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ലൂ.ഡി (റോഡ്‌സ്), സബ്ബ് ഡിവിഷന്‍, ആറ്റിങ്ങല്‍
66. കടക്കാവൂര്‍ – താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍, ചിറയിന്‍കീഴ്
67. വെട്ടൂര്‍ – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, വര്‍ക്കല
68. ചെറുന്നിയൂര്‍ – തഹസില്‍ദാര്‍, താലുക്കാഫിസ്, വര്‍ക്കല
69. ഇടവ – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ലൂ.ഡി (ബില്‍ഡിങ്‌സ്), സബ്ബ് ഡിവിഷന്‍, ആറ്റിങ്ങല്‍
70. ഇലകമണ്‍ – സൂപ്രണ്ട് ഓഫ് സര്‍വ്വെ ആന്‍ഡ് ലാന്റ് റിക്കാര്‍ഡ്‌സ് (റീസര്‍വ്വെ), കഴക്കൂട്ടം
71. ചെമ്മരുതി – തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്‌സ്), വര്‍ക്കല
72. മനമ്പൂര് – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇന്‍ലാന്റ് നാവിഗേഷന്‍, സബ്ബ് ഡിവിഷന്‍, വര്‍ക്കല
73. ഒറ്റൂര്‍ – സൂപ്രണ്ട് ഓഫ് സര്‍വ്വെ ആന്‍ഡ് ലാന്റ് റിക്കാര്‍ഡ്‌സ് (റീസര്‍വ്വെ), ആറ്റിങ്ങല്‍.