തിരുവനന്തപുരത്ത് ചൊവ്വാഴ്ച (10 നവംബർ 2020) 567 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 580 പേർ രോഗമുക്തരായി. നിലവിൽ 7,468 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ആറു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
പെരുങ്കടവിള സ്വദേശി കൃഷ്ണൻകുട്ടി (57), നെല്ലിമൂട് സ്വദേശി തങ്കരാജൻ നാടാർ (57), പ്ലാമൂട്ടുകട സ്വദേശി ജെറാൾഡ് (63), ഊരൂട്ടമ്പലം സ്വദേശി മധു (55), ചിറയിൻകീഴ് സ്വദേശിനി ഡി. രാഹില (71), പോത്തൻകോട് സ്വദേശി ചക്രപാണി (75) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
 രോഗം സ്ഥിരീകരിച്ചവരിൽ 436 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,453 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,424 പേർ വീടുകളിലും 203 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. മിനഞ്ഞാന്ന് വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,973 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.