തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒരുക്കങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബൂ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല നോഡല്‍ഓഫീസര്‍മാരുടെയും ആര്‍ ഒ മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ പരാതി പരിഹാര സെല്‍ ഒരുക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള തെരഞ്ഞെടുപ്പ് പരിശീലനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായി എല്‍ എ (എന്‍ എച്ച്) കാഞ്ഞങ്ങാട് ഡിവിഷന്‍ തഹസില്‍ദാര്‍ രത്‌നാകരനെ (9496830755)ചുമതലപ്പെടുത്തി. ഇ-ഡ്രോപ്പ്,മാന്‍പവര്‍ മാനേജ്‌മെന്റ്,ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ മാനേജ്മെന്റ്, ഗതാഗതം, പരിശീലനംപോസ്റ്റല്‍ വോട്ട്, കമ്പ്യൂട്ടറൈസേഷന്‍ തുടങ്ങിയ ഒരുക്കങ്ങള്‍ കളക്ടര്‍ വിലയിരുത്തി.
