തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്ന ബ്ലോക്ക്തല റിസോഴ്‌സസ് പേഴ്‌സൺമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ സാമുവൽ പരിശീലനം ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ 45 ഉദ്യോഗസ്ഥർ പങ്കെടുത്തു.