ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ (നവംബര്‍ 12) സമർപ്പിക്കാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ചുകൊണ്ടാവും പത്രികാ സമർപ്പണം നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാർത്ഥിയും നിർദ്ദേശകരും ഉൾപ്പടെ മൂന്ന് പേർ മാത്രമേ പത്രികാ സമർപ്പണത്തിനായി വരണാധികാരിക്ക് മുൻപിൽ എത്താൻ പാടുള്ളു.
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടർക്ക് മുൻപാകെ പത്രിക സമർപ്പിക്കാം. ഉപ വരണാധികാരി എ. ഡി. എം ആണ്.
ബ്ലോക്ക് തലത്തിലെ വരണാധികാരികൾ
തൈക്കാട്ടുശ്ശേരി: ആലപ്പുഴ ജോയിൻറ് രജിസ്ട്രാർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റിസ് (ജനറൽ)
പട്ടണക്കാട്: ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ
കഞ്ഞിക്കുഴി: ആലപ്പുഴ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം
ഡെപ്യൂട്ടി ഡയറക്ടർ
ആര്യാട്: അസിസ്റ്റൻറ് ഡെവലപ്മെൻറ് കമ്മീഷണർ (ജനറൽ)
അമ്പലപ്പുഴ : പി ഡബ്ല്യു ഡി ബിൽഡിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
ചമ്പക്കുളം : ആലപ്പുഴ ഷെഡ്യൂൾഡ് കാസ്റ്റ് ഡെവലപ്മെൻറ് ഓഫീസർ
വെളിയനാട്: ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസർ
ചെങ്ങന്നൂർ : ചെങ്ങന്നൂർ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് സർവ്വേ
ഹരിപ്പാട്: ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ
മാവേലിക്കര: ജില്ലാ രജിസ്ട്രാർ ( ജനറൽ)
ഭരണിക്കാവ് : ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ
മുതുകുളം: ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സർവ്വേ
ബ്ലോക്കുകളിലെ ഉപ വരണാധികാരികൾ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർമാർ ആണ്.
ഗ്രാമപഞ്ചായത്തുകളിൽ വരണാധികാരികളായി 72 ഗസറ്റഡ് ഓഫീസർ മാരെ നിയമിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ ഉപ വരണാധികാരികൾ അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാരാണ്
രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് തലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1000 രൂപയും ബ്ലോക്ക് തലത്തിൽ മത്സരിക്കുന്നവർ 2000 രൂപയും, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ 3000 രൂപയും നഗരസഭയിലേക്ക് മത്സരിക്കുന്നവർ 2000 രൂപയുമാണ് നാമനിർദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകകൾ. പട്ടികജാതി /പട്ടിക്കവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ഥാനാർത്ഥികൾ നിശ്ചിത തുകയുടെ 50 ശതമാനം മാത്രം കെട്ടിവെച്ചാൽ മതിയാകും. ഒരു സ്ഥാനാർത്ഥി ഒന്നിലധികം പത്രികകൾ സമർപ്പിച്ചാൽ ഒന്നിൽ കൂടുതൽ കെട്ടിവെക്കേണ്ട തുക സമർപ്പിക്കേണ്ടതില്ല. നവംബർ 19 വരെയാണ് നാമനിർദ്ദേശ പത്രികകകൾ സ്വീകരിക്കുക.
നഗരസഭകളിലെ നാമനിർദ്ദേശപത്രിക വരണാധികാരികൾക്കോ ഉപ വരണാധികാരികൾക്കോ സമർപ്പിക്കാം
നഗരസഭകളിലെ വരണാധികാരികൾ
ചേർത്തല __എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഡബ്ല്യുഡി റോഡ്സ
ഹരിപ്പാട് _ ആലപ്പുഴ ഡയറി ഡെവലപ്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ
ആലപ്പുഴ( 1-26 വാർഡുകൾ)_ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
ആലപ്പുഴ (27-52 വാർഡുകൾ)– ആലപ്പുഴ സബ് കലക്ടർ (ആർ ഡിഒ)
ചെങ്ങന്നൂർ– ചെങ്ങന്നൂർ ആർ ഡിഒ
മാവേലിക്കര —ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ
കായംകുളം–(23_44 വാർഡുകൾ) ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ
കായംകുളം (1-22 വാർഡുകൾ)– ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ
തദ്ദേശ തെരഞ്ഞെടുപ്പ് : ഗ്രാമപഞ്ചായത്ത് തല വരണാധികാരികളുടെ യോഗം ചേർന്നു
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തിലെ വരണാധികാരികൾ, ഉപ വരണാധികാരികൾ എന്നിവരുടെ യോഗം ചേർന്നു . ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ നോമിനേഷൻ സ്വീകരിക്കേണ്ടതിനെ കുറിച്ചുള്ള സംശയ നിവാരണമാണ് പ്രധാനമായും നടന്നത്. നാലു ഘട്ടങ്ങളിലായാണ് വിവിധ പഞ്ചായത്തുകളുടെ ചുമതല വഹിക്കുന്ന വരണാധികാരികളുടെ യോഗം നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ ഫോമുകളും യോഗത്തിൽ വരണാധികാരികൾക്ക് കൈമാറി.