എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ വേണ്ട ഉദ്യോഗസ്ഥരുടെ വിവരശേഖരണം ആരംഭിച്ചു. ഇ-ഡ്രോപ്പ് സോഫ്റ്റ് വെയർ വഴിയാണ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. അതാത് ഓഫീസുകളിലെ മേധാവികൾ ജീവനക്കാരുടെ വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തണം. ഇതിനായുള്ള തയാറെടുപ്പുകൾ നാഷണൽ ഇൻഫർമാറ്റിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ പൂർത്തിയായി കഴിഞ്ഞു.

ഒരു പോളിംഗ് സ്റ്റേഷന് അഞ്ച് ഉദ്യോഗസ്ഥരെ വീതമാണ് നിയമിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ , പോളിംഗ് അസിസ്റ്റന്റ എന്നിവരാണ് പോളിംഗ് സ്റ്റേഷനിൽ വേണ്ടത്. പോളിംഗ് ഓഫീസർമാരായി രണ്ടു പേരെ നിയമിക്കും. നവംബർ 20 നു മുമ്പ് ജീവനക്കാരുടെ വിവരശേഖരണം പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. എ.ഡി.എം ആണ് വിവരശേഖരണത്തിൻ്റെ നോഡൽ ഓഫീസർ.