299 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന് (നവംബർ 12) 424 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 264 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 155 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 12 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 299 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 43 പേർ
പുതുപ്പരിയാരം സ്വദേശികൾ- 28പേർ
ഒറ്റപ്പാലം സ്വദേശികൾ- 23 പേർ
കരിമ്പ സ്വദേശികൾ-22 പേർ
അമ്പലപ്പാറ സ്വദേശികൾ-18 പേർ
കരിമ്പുഴ സ്വദേശികൾ- 16 പേർ
പിരായിരി സ്വദേശികൾ- 15 പേർ
വല്ലപ്പുഴ സ്വദേശികൾ- 12 പേർ
മണ്ണാർക്കാട്, തെങ്കര സ്വദേശികൾ- 11 പേർ വീതം
മേലാർകോട് സ്വദേശികൾ -9 പേർ
കാവശ്ശേരി, കണ്ണമ്പ്ര, ഓങ്ങല്ലൂർ, കിഴക്കഞ്ചേരി സ്വദേശികൾ – 8 പേർ വീതം
ഷോർണൂർ, തച്ചനാട്ടുകര, കൊടുമ്പ്, കൊപ്പം, മുതലമട സ്വദേശികൾ-7 പേർ വീതം
തരൂർ, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, ചിറ്റൂർ- തത്തമംഗലം നഗരസഭ സ്വദേശികൾ – 6 പേർ വീതം
തിരുവേഗപ്പുറ, പുതുക്കോട്, പുതുശ്ശേരി, കുലുക്കല്ലൂർ, മലമ്പുഴ, മുതുതല സ്വദേശികൾ – 5 പേർ വീതം
അഗളി, കൊടുവായൂർ, കുഴൽമന്ദം, കോട്ടോ പാടം, വടക്കഞ്ചേരി, പട്ടാമ്പി, നാഗലശ്ശേരി, പറളി സ്വദേശികൾ- 4 പേർ വീതം
കുത്തനൂർ, വടകരപ്പതി, വാണിയംകുളം, പരുതൂർ, കേരളശ്ശേരി, കൊല്ലങ്കോട്, അകത്തേത്തറ, എരിമയൂർ സ്വദേശികൾ – 3 പേർ വീതം
കണ്ണാടി, തേങ്കുറിശ്ശി, ആലത്തൂർ, ചാലിശ്ശേരി, നെല്ലായ, അനങ്ങനടി, ചെർപ്പുളശ്ശേരി, ലക്കിടി-പേരൂർ, അലനല്ലൂർ, മരുതറോഡ്, തൃക്കടീരി, പെരുമാട്ടി, വടവന്നൂർ, പൂക്കോട്ടുകാവ്, മാത്തൂർ സ്വദേശികൾ – 2 പേർ വീതം
എലപ്പുള്ളി, കുമരംപുത്തൂർ, ചളവറ, നെന്മാറ, നല്ലേപ്പിളളി, പട്ടിത്തറ, നെല്ലിയാമ്പതി, ഷോളയൂർ, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, മുണ്ടൂർ, കോട്ടായി, കോങ്ങാട്,ആനക്കര, തച്ചമ്പാറ, പുതൂർ, കപ്പൂർ, പല്ലശന സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6338 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 38 പേർ തൃശ്ശൂർ, 21 പേർ കോഴിക്കോട്, 32 പേർ എറണാകുളം, 86 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.