ഇടുക്കി ജില്ലയിലെ ബ്ലോക്കുകളിലേക്കും മുനിസിപ്പാലിറ്റിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച നാമനിര്‍ദ്ദേശ പത്രിക ഫോറം, അനുബന്ധ ഫോമുകളും മാര്‍ഗ നിര്‍ദ്ദേശങ്ങളും വിതരണം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, സംശയങ്ങള്‍, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, നാമനിര്‍ദ്ദേശ പത്രികകള്‍, പെരുമാറ്റചട്ടം തുടങ്ങിയുള്ള വിവിധ തിരഞ്ഞെടുപ്പ് സാമഗ്രികളാണ് വിതരണം ചെയ്തത്. ആര്‍ഒ മാരും എആര്‍ഒ മാരും കളക്ടറേറ്റിലെത്തി ഇലക്ഷന്‍ ഓഫീസില്‍ നിന്ന് കൈപറ്റി.
