വിഷുവിനോടനുബന്ധിച്ച് സംസ്ഥാനത്ത് 1108 സ്ഥലങ്ങളില്‍ പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.  വിഷുക്കണി എന്ന പേരില്‍ ഏപ്രില്‍ 12 മുതല്‍ ചന്തകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.  ഇതിനായി കര്‍ഷകരില്‍ നിന്നും 10 ശതമാനം അധിക വില നല്‍കി പച്ചക്കറി സംഭരിക്കും.  പൊതുവിപണിയിലേക്കാള്‍ 30 ശതമാനം വിലക്കുറച്ചാവും വിഷുക്കണിയില്‍ ഉപഭോക്താവിന് പച്ചക്കറി നല്‍കുക.  ഓണക്കാലത്തേതിന് സമാനമായിട്ടാവും ചന്തകള്‍ പ്രവര്‍ത്തിക്കുകയെന്നും നെടുമങ്ങാട് സംഘടിപ്പിച്ച ആത്മ ടെക്‌നോളജി മീറ്റ് ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.