കോട്ടയം : പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ഗാന്ധിനഗറിലെ പ്രൊവിഡന്റ്സ് ഹോം ,എസ്.എച്ച്. മൗണ്ടിലെ പോപ്പുലര്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് ലിമിറ്റഡ്, വൈക്കം ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രി എന്നിവ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു .മൂന്നു സ്ഥാപനങ്ങളിലും ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
