കൊല്ലം : റേഷന്‍ കാര്‍ഡില്‍ പേരുള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍ സീഡിംഗ് അടിയന്തരമായി നടത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ മുഖേനയും സിവില്‍ സപ്ലൈസ് സൈറ്റിലെ സിറ്റിസണ്‍ ലോഗിനിലൂടെയും അക്ഷയ സെന്റര്‍ മുഖേനയും ആണ്ടാമുക്കത്ത് പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസ് മുഖേനയും ആധാര്‍ സീഡിംഗ് നടത്താം.