സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുളള കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്പ്‌മെന്റ് , ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എസ് എസ് എല്‍ സി യോഗ്യരായവര്‍ക്ക് മൂന്ന് മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, അഞ്ച് ആഴ്ച ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 13. ഫോണ്‍ 0471 2721917, 9995586468, 8547720167.