കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമണ്‍ (9447013719), പത്തനാപുരം (8281027361), പുന്നപ്ര (9961466328), ആറന്‍മുള (9447290841), കിടങ്ങൂര്‍ (9188255056), വടകര (9846700144), തലശ്ശേരി (9446654587). തൃക്കരിപ്പൂര്‍ (9847690280) എന്നിവിടങ്ങളിലെ എന്‍ജിനിയറിങ് കോളേജുകളില്‍ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ബി.ടെക് സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ ചൊവ്വാഴ്ച (17.11.2020) മുതല്‍ നടക്കും.
കിം 2020, ജെ.ഇ.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍ അതതു കോളേജിന്റെ വെബ്സൈറ്റില്‍ ലഭിക്കും.
താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് കോളേജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.capekerala.org സന്ദര്‍ശിക്കുക.