കെ.എസ്.ഇ.ബിയുടെ 2017-18, 2018-19 വര്‍ഷത്തെ വരവു ചെലവു കണക്കുകളെ സംബന്ധിച്ച റഗുലേറ്ററി കമ്മീഷന്‍ പൊതുതെളിവെടുപ്പ് ഡിസംബര്‍ 15നും 22നും നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തെളിവെടുപ്പ്. കെ.എസ്.ഇ.ബി നല്‍കിയ കണക്കുകള്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തപാല്‍ മാര്‍ഗ്ഗമോ ഇ-മെയിലൂടെയോ (kserc@erckerala.org) ഡിസംബര്‍ 10ന് മുന്‍പ് കമ്മീഷന്‍ ഓഫീസില്‍ നല്‍കണം.
തെളിവെടുപ്പില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 10ന് മുന്‍പ് ഫോണ്‍ നമ്പര്‍ സഹിതം kserc@erckerala.org എന്ന ഇ-മെയില്‍ മുഖാന്തിരം കമ്മീഷന്‍ സെക്രട്ടറിയെ അറിയിക്കണം. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനാവശ്യമായ ലാപ്ടോപ്പ്/ ഡെസ്‌ക്ടോപ്പ്/ കമ്പ്യൂട്ടര്‍/ സ്മാര്‍ട്ട് ഫോണ്‍/ ടാബ്, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ പങ്കെടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. വീഡിയോ കോണ്‍ഫറന്‍സിനുള്ള സമയക്രമവും ലിങ്കും ഇ-മെയിലിലൂടെ പൊതുതെളിവെടുപ്പിന് മുന്‍പ് അറിയിക്കും.