എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ദിനം സമർപ്പിച്ചത് 1038 നാമനിർദേശ പത്രികകൾ. ഗ്രാമ പഞ്ചായത്തുകളിൽ 875 പേരും ബ്ലോക്ക്‌ പഞ്ചായത്തിൽ 29 സ്ഥാനാർത്ഥികളും മുൻസിപ്പാലിറ്റികളിൽ 122 സ്ഥാനാർത്ഥികളും കൊച്ചി കോർപറേഷനിലെ 9 സ്ഥാനാർത്ഥികളും ജില്ലാ പഞ്ചായത്തിലേക്കുള്ള മൂന്നു സ്ഥാനാർത്ഥികളുമാണ് മൂന്നാം ദിനം പത്രിക സമർപ്പിച്ചത്. ജില്ലയിൽ ആകെ നാമ നിർദേശ പത്രിക സമർപ്പിച്ചവരുടെ എണ്ണം 1053 ആയി.