* സ്ഥാനാര്‍ത്ഥിയ്ക്ക് ഇരുചക്രവാഹനമുള്‍പ്പെടെ എത്ര വാഹനങ്ങളും കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാം. ഇത് തെരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ ഉള്‍പ്പെടും.
* വാഹന ഉപയോഗത്തിന് വരണാധികാരിയുടെ അനുമതി വാങ്ങുകയും വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.
* പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം.
* ഒരു സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പെര്‍മിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്.
* ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയോ വരണാധികാരിയുടെയോ പെര്‍മിറ്റ് ഇല്ലാത്ത വാഹനം പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. അത്തരം വാഹനങ്ങള്‍ അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കും.
പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളവര്‍ വാഹനമുപയോഗിക്കുമ്പോഴുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍
* പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളവര്‍ക്ക് സുരക്ഷാ അധികാരികളും ഇന്റലിജന്‍സ് ഏജന്‍സികളും പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാവുന്നതാണ്.
* സുരക്ഷാ അധികാരികള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ പകരമായി ഒന്നില്‍ക്കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
* ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഓടിക്കുന്നതിന്റെ ചെലവ് അതാത് വ്യക്തികള്‍ വഹിക്കണം.
* പൈലറ്റ് വാഹനവും എസ്‌കോര്‍ട്ട് വാഹനവും ഉള്‍പ്പെടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാധികാരികള്‍ അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ കൂടാന്‍ പാടില്ല.
* സര്‍ക്കാര്‍ വാഹനങ്ങള്‍, വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ ഏതു വാഹനമായാലും ഓടിക്കുന്നതിന്റെ ചെലവ് അതാത് വ്യക്തികള്‍ വഹിക്കേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ കളിസ്ഥലവും (സര്‍ക്കാര്‍ – എയ്ഡഡ്- അണ്‍എയ്ഡഡ്്) രാഷ്ട്രീയ കക്ഷികള്‍ക്ക് റാലിയ്‌ക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കാന്‍ പാടില്ല.
പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതും ചുമരെഴുത്തും
* നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാവുന്നതാണ്.
* സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതിപത്രം വാങ്ങേണ്ടതും അത് വരണാധികാരിയുടെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കേണ്ടതുമാണ്.
* മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, പ്രകടനം നടക്കുമ്പോള്‍ രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ വാഹനത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവ പ്രദര്‍ശിപ്പിക്കാവുന്നതാണ്.