സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
സ്വാശ്രയ/അൺ എയ്ഡഡ്/എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമില്ല.