എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയമിച്ചു. പൊതു നിരീക്ഷകനായി തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി.വി സാജനെയാണ് നിയമിച്ചിരിക്കുന്നത്. ഐ.എ.എസ് ,ഐ.എഫ്.എസ് കേഡറിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പൊതു നിരീക്ഷകരായി നിയമനം നല്‍കിയിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ചെലവ് നിരീക്ഷിക്കുന്നതിനായി പ്രത്യേക നിരീക്ഷകരെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കുമായി ആറ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിട്ടുള്ളത്.

ജില്ല ഓഡിറ്റ് ഓഫീസ് ജോ. ഡയറക്ടര്‍ കെ.ജി മിനിമോള്‍, ധനകാര്യ വകുപ്പ് ജോ. സെക്രട്ടറി ജി. ശ്രീനി, ജില്ല ഓഡിറ്റ് ഓഫീസര്‍ എം.എസ് ഷൈല, സംസ്ഥാന ഓഡിറ്റ് ഡയറക്ടറേറ്റ് ജോ. ഡയറക്ടര്‍ എ ജമാലുദ്ദീന്‍, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഗിരീഷ് പറക്കാട്ട്, യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യന്‍ സ്റ്റഡീസ് ജോ.ഡയറക്ടര്‍ ധന്യ ബാലകൃഷ്ണൻ എന്നിവരെയാണ് ജില്ലയില്‍ നിയമിച്ചിരിക്കുന്നത്.

ചുമതലയുള്ള ബ്ലോക്കുകള്‍, മുന്‍സിപ്പാലിറ്റികള്‍

1. മിനിമോള്‍ കെ.ജി-പറവൂര്‍, നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പാലിറ്റി, ആലങ്ങാട്, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി, ഏലൂര്‍ മുന്‍സിപ്പാലിറ്റി

2. ജി. ശ്രീനി- അങ്കമാലി, അങ്കമാലി മുന്‍സിപ്പാലിറ്റി, ആലുവ മുന്‍സിപ്പാലിറ്റി, കൂവപ്പടി, വാഴക്കുളം, ഇടപ്പള്ളി

3. എം.എസ് ഷൈല- പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി, വൈപ്പിൻ, പള്ളുരുത്തി, മുളന്തുരുത്തി, മരട് മുൻസിപ്പാലിറ്റി

4. എ.ജമാലുദ്ദീന്‍- വടവുകോട്, കോതമംഗലം, കോതമംഗലം മുൻസിപ്പാലിറ്റി, കൂത്താട്ടുകുളം മുൻസിപ്പാലിറ്റി, പാമ്പാക്കുട

5. ഗിരീഷ് പറക്കാട്ട്- പാറക്കടവ്, മൂവാറ്റുപുഴ, പിറവം മുൻസിപ്പാലിറ്റി, മൂവാറ്റുപുഴ മുൻസിപ്പാലിറ്റി

6. ധന്യ ബാലകൃഷ്ണൻ- കൊച്ചി കോര്‍പ്പറേഷൻ, കളമശ്ശേരി മുൻസിപ്പാലിറ്റി, തൃക്കാക്കര മുൻസിപ്പാലിറ്റി

നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ നവംബര്‍ 23 മുതല്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ഡിസംബര്‍ 16 വരെയാണ് നിയമനം.