എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. വെള്ളിയാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന.

ജില്ലയിൽ 1750 പേരാണ് ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചത്. ഗ്രാമ പഞ്ചായത്തുകളിൽ 1203 പേരും ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 119 പേരും മുൻസിപ്പാലിറ്റികളിൽ 178 സ്ഥാനാർത്ഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു. കൊച്ചി കോർപറേഷനിലെ 152 സ്ഥാനാർത്ഥികൾ നാമ നിർദേശപത്രിക സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ 98 സ്ഥാനർത്ഥികൾ ആണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.