പൊൻമുടി ജലസംഭരണിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി നാളെ (19.11.20) രാവിലെ 6 മണി മുതൽ പൊൻമുടി ഡാമിൻ്റെ രണ്ട് ഷട്ടറുകൾ 30 സെ.മീ വീതം ഉയർത്തി 45 ക്യുമെക്സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തുവിടും. പന്നിയാർ, മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.