തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലിയിൽ നിയോഗിച്ച സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം ആരംഭിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ നവംബർ 21 വരെ പരിശീലനം നടക്കും. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ ക്രമീകരിക്കുന്നതിനും മറ്റ് അനുബന്ധ സഹായങ്ങൾ എത്തിക്കുന്നതിനുമാണ് സെക്ടറൽ ഓഫീസർമാരെ നിയോഗിക്കുന്നത്്. ഇവർക്കൊപ്പം ബ്ലോക്ക്തല മാസ്റ്റർ ട്രെയിനേഴ്്സും പരിശീലത്തിൽ പങ്കെടുത്തു. യന്ത്ര സാമഗ്രികളുടെ യോജിപ്പിക്കൽ, പ്രവർത്തനം, പ്രവർത്തനം, തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ ജില്ലാ മാസ്റ്റർ ട്രെയിനേഴ്സ് ഉദ്യോഗസ്ഥർക്ക് വിവരിച്ചു.
കൃഷ്ണകുമാർ, നിധിൻ സി.എൻ, അശോക് കുമാർ, അഹമ്മദ് നിസാർ, സുരേഷ്‌കുമാർ എന്നീ അഞ്ച്് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് താലൂക്ക്്തല പരീശിലനം നടന്നു വരുന്നത്.