കാസര്‍ഗോഡ് : കോവിഡിനെ പ്രതിരോധിക്കാന്‍ കോവിഡ് ടെസ്റ്റ് ചാലഞ്ച് ക്യാമ്പയിന്‍. കാസര്‍കോട് ജില്ലാ തല ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കോവിഡ് ടെസ്റ്റ് ചാലഞ്ച് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന കോവിഡ് ടെസ്റ്റ് ചാലഞ്ചില്‍ ആദ്യ ദിനം ആന്റിജന്‍ ടെസ്റ്റ് നടത്തിയ എ ഡി എം എന്‍ ദേവിദാസ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിനെ ചാലഞ്ച് ചെയ്തു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചലഞ്ച് ഏറ്റെടുക്കുമെന്നാണ് കരുതുന്നത് . ടെസ്റ്റ് നിരക്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ് ടെസ്റ്റ് ചാലഞ്ചിന് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും കോവിഡ് ടെസ്റ്റ് ചാലഞ്ചില്‍ പങ്കാളികളാകാം.

ആന്റിജന്‍ ടെസ്റ്റ് ടെസ്റ്റ് ചെയ്യുന്ന ഫോട്ടോയോടൊപ്പം ഞാന്‍ കോവ ഡ് ടെസ്റ്റ് ചെയ്തു നിങ്ങളോ ? എന്ന ടാഗ് ലൈനില്‍
#covid ttse challengeനടത്താം. കോവിഡ് ടെസ്റ്റ് ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ വിവിധ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പൊതുജനങ്ങള്‍ക്കും ചാലഞ്ചിന്റെ ഭാഗമാകാം.