ട്രോമാകെയര്‍ ട്രാക്ക് പരിശീലനം പടന്നക്കാട് എസ്എന്‍ടിടിഐ യില്‍ സംഘടിപ്പിച്ചു. കണ്ണി വയല്‍ ഗവ ടി ടി ഐ, എസ് എന്‍ ടി ടി ഐ കളിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിശീലനം എഎസ്പി:ആര്‍.വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ട്രാക്ക് സെക്രട്ടറി വി.വേണുഗോപാലിന്റെ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് ജി പുഷ്പലത, കണ്ണി വയല്‍ ടി ടി ഐ ഹെഡ്മാസ്റ്റര്‍ വസന്തകുമാര്‍, അധ്യാപിക വിദ്യ പ്രസംഗിച്ചു. ഡോ എ.കെ വേണുഗോപാലന്‍, എഎംവി .ഐ രാമദാസ് പി എസ് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പത്മനാഭന്‍ വളണ്ടിയര്‍ കാര്‍ഡ് വിതരണം ചെയ്തു.
