പുനലൂര്‍-ഇടമണ്‍ അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിന് പബ്ലിക് ഹിയറിംഗ് നടത്തും. ഏപ്രില്‍ 25ന് രാവിലെ 11ന് പുനലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഹിയറിംഗില്‍ 495/8ബി 3, 495/8സി 18, 495/8ഡി 1, 8സി എന്നീ ഭൂമികളില്‍ താല്പര്യമുള്ളവര്‍ക്ക് ഹാജരാകാമെന്ന് എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
