കൊല്ലം പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് (മൂന്ന്), ഹോസ്പിറ്റല്‍ അറ്റന്റന്റ് ഗ്രേഡ്-2 (12) ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു,
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയ സാക്ഷ്യപത്രം എന്നിവ സഹിതം 13 ന് രാവിലെ 10 ന് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. 59 വയസ്സ് കവിയാന്‍ പാടില്ല.
