ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചു. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായുമുള്ള സമിതിയാണ് രൂപീകരിച്ചത്. ഐ & പി.ആര്‍ വകുപ്പ് റീജിയണല്‍ ഉപഡയറക്ടര്‍, കളക്ടറേറ്റിലെ ലോ ഓഫീസര്‍, മാധ്യമപ്രവര്‍ത്തകന്‍ / സാമൂഹ്യപ്രവര്‍ത്തകന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
ജില്ലയിലെ മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പുക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സഹായിക്കുകയാണ് ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതിയുടെ മുഖ്യ ചുമതല. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യഥാവിധി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ അതിന്മേല്‍ തുടര്‍ നടപടി ശുപാര്‍ശ ചെയ്യുന്നതിനുമാണ് സമിതി രൂപീകരിച്ചത്.
ഇത്തരത്തില്‍ ലഭിക്കുന്ന ശുപാര്‍ശകളിന്മേല്‍ ഉചിതമായ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. 2020 ഡിസംബര്‍ 16വരെയാണ് സമിതിയുടെ കാലാവധി.