കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധിപ്പിച്ച് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

അലോപ്പോതി, ആയൂര്‍വേദ, ഹോമിയോപ്പതി വിഭാഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ ഇടത്താവളങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.