തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്, ഡിസ്‌പോസബള്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി ഹരിതചട്ടം പാലിക്കുന്നതിന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാലിന്യത്തിന്റെ അളവ് കുറക്കുന്നതിനായി ഫ്‌ളക്‌സ്, പ്ലാസ്റ്റിക് ബാനറുകള്‍, തോരണങ്ങള്‍ എന്നിവ ഒഴിവാക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് മാത്രം അലങ്കരിക്കുക, പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കല്‍, വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ കുടിവെള്ളം സജ്ജീകരിക്കല്‍, സൂചനാ ബോര്‍ഡുകള്‍, ഭക്ഷണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ഇലക്ടറല്‍,രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കാം

പോളിങ് ബൂത്തുകള്‍ / വോട്ട് എണ്ണല്‍ കേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം, ഇലക്ഷന്‍ സാമഗ്രികളുടെ കൈമാറ്റം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റിക് ഡിസ്പോസബള്‍ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക.

പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഭക്ഷണം കുടിവെള്ളം മുതലായവ കൊണ്ടുവരാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയ്നറുകളും ഒഴിവാക്കി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ കയ്യില്‍ കരുതുക.

പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയ വസ്തുക്കള്‍കൊണ്ടുണ്ടാക്കിയ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. തിരഞ്ഞെുപ്പ് നട ത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തലീന്‍ തുടങ്ങിയ പ്രകൃതി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കേണ്ടതാണ്.

വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്‌റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള നടപടി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കണം.

തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ ഉപയോഗിച്ച ബയോമെഡിക്കല്‍ വേസ്റ്റുകളില്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി സംസ്
ക്കരിക്കുന്നതിന് നടപടി സ്വീകരിക്കണം.

കൗണ്ടിങ് ഏജന്റുമാര്‍ , ഇലക്ഷന്‍ ഏജന്റുമാര്‍ തുടങ്ങിയവര്‍ക്ക് പ്ലാസ്റ്റിക് ലാമിനേറ്റഡ് ഐഡി കാര്‍ഡിന് പകരം കട്ടിയുള്ള കടലാസ്സില്‍ ഐഡി വിവരങ്ങള്‍ രേഖപ്പെടുത്തി മൊട്ടുസൂചി കൊണ്ട് പിന്‍ ചെയ്യാവുന്ന തരത്തില്‍ കൊടുക്കാവുന്നതാണ്.

ഹാന്‍ഡ് വാഷ് / സാനിറ്റൈസര്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കുക.

തിരഞ്ഞെടുപ്പിന് ശേഷം ഓരോ സ്ഥാനാര്‍ഥികളും അവര്‍ സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും മറ്റും നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കുക.

സാമൂഹിക അകലം പാലിച്ച് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുക.