ആലത്തൂര്‍, അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കും. കരാറടിസ്ഥാനത്തില്‍ മൂന്ന് ഒഴിവുകളിലേയ്ക്ക് ആറ് മാസത്തേയ്ക്കാണ് നിയമനം. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 3600 രൂപ ഇന്‍സെന്റീവ് ലഭിക്കും. അപേക്ഷകര്‍ അതത് ബ്ലോക്കിലെ സ്ഥിരതാമസക്കാരാകണം. ക്ഷീര സംഘങ്ങളില്‍ അംഗത്വമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ഏപ്രില്‍ 18 വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ഏപ്രില്‍ 21 രാവിലെ 11 നാണ് അഭിമുഖം.
—
