ആലത്തൂര്‍, അട്ടപ്പാടി, മലമ്പുഴ, പാലക്കാട് ബ്ലോക്കുകളില്‍ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഡയറി പ്രമോട്ടര്‍മാരെ നിയമിക്കും. കരാറടിസ്ഥാനത്തില്‍ നാല് ഒഴിവുകളിലേയ്ക്ക് എട്ട് മാസത്തേയ്ക്കാണ് നിയമനം. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 7000 രൂപ വേതനം ലഭിക്കും. അപേക്ഷകര്‍ അതത് ബ്ലോക്കിലെ സ്ഥിരതാമസക്കാരാകണം. അപേക്ഷ ഏപ്രില്‍ 18 വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ഏപ്രില്‍ 21 ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം.
