വിഷുവിനോടനുബന്ധിച്ച് കുടുംബശ്രീയും കൃഷി വകുപ്പും ചേര്‍ന്ന് നടത്തുന്ന വിഷു ചന്തയുടെ ഭാഗമായി അനങ്ങനടി ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ വിഷു ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ആര്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിഷുക്കണി ഒരുക്കുന്നതിനാവശ്യമായ പച്ചക്കറികളും പഴങ്ങളും ചന്തയില്‍ ലഭിക്കും. ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളിലും തെരഞ്ഞെടുത്ത ഗ്രാമ പഞ്ചായത്തുകളിലുമാണ് കുടുംബശ്രീ വിഷു ചന്ത പ്രവര്‍ത്തിക്കുക.