31.12.2012 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍  എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ് (മലയാളം മീഡിയം) നേരിട്ടുളള നിയമനം (കാറ്റഗറി നം.  660/12 തസ്തികയിലേക്ക്  അപേക്ഷ സമര്‍പ്പിച്ചവരും   ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍  പ്രസിദ്ധീകരിച്ച് ചുരുക്കപ്പട്ടികയിലുളള ഈഴവ ഉപപട്ടികയിലെ  രജിസ്റ്റര്‍ നമ്പര്‍  138707 മുതല്‍ വിശ്വകര്‍മ്മ ഉപപട്ടികയില്‍  ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പര്‍ 138018 വരെയുളള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും (12,13)  ജില്ലാ പി എസ് സി ഓഫീസില്‍  കൂടിക്കാഴ്ച നടത്തും.  ഇന്റര്‍വ്യൂ മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്.   മെമ്മോ ലഭിക്കാത്തവര്‍ പ്രൊഫൈലില്‍  നിന്നും ഡൗണ്‍ലോഡ്  ചെയ്‌തെടുത്ത അഡ്മിഷന്‍  ടിക്കറ്റുമായി   നിശ്ചയിക്കപ്പെട്ട ദിവസത്തില്‍  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.