ഇടുക്കി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടര്‍ ഓഫീസര്‍മാരുടെ പരിശീലനം 27,28,29 തിയതികളില്‍ നടത്തും. കട്ടപ്പന, അഴുത, നെടുങ്കണ്ടം ബ്ലോക്കുകളിലെയും കട്ടപ്പന മുനിസിപ്പാലിറ്റിയിലെയും സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് നവംബര്‍ 27 തിയതി രാവിലെ 10 മുതല്‍ ഉച്ചവരെ കട്ടപ്പന മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടക്കും. ദേവികുളം, അടിമാലി ബ്ലോക്കില്‍ നവംബര്‍ 28 തിയതി രാവിലെ 10 മുതല്‍ ഉച്ചവരെ മൂന്നാര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. ഇടുക്കി, തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെയും തൊടുപുഴ മുനിസിപ്പാലിറ്റിയിലെയും പരിശീലനം നവംബര്‍ 29 തിയതി രാവിലെ 10 മുതല്‍ ഉച്ചവരെ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി ഉപവരണാധികള്‍, മാസ്റ്റര്‍ ട്രെയിനറുമായി ബന്ധപ്പെട്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

#LSGElection2020
#idukkidistrict