കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ യില്‍പ്പെടുത്തി നിര്‍മിക്കുന്ന ചെറുകാട്ടൂര്‍ – കൂടല്‍ക്കടവ് റോഡ് നിര്‍മ്മാണം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ഒ.ആര്‍.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പൗലോസ്, ബ്ലോക്ക് പഞ്ചായത്തംഗം മണി ഇല്യാമ്പത്, ഗ്രാമപഞ്ചായത്ത് അംഗം ലിസ്സി പത്രോസ്, കെ.ജെ. മാര്‍ട്ടിന്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സിനോ പാറക്കാലായില്‍, വി.ജെ ആന്റണി, വര്‍ക്കി തുരുത്തേല്‍, കണ്ണോളി അഹമ്മദ്, ജോര്‍ജ് ഊരശ്ശേരി, സണ്ണി ചെറുകാട്ട് എന്നിവര്‍ സംസാരിച്ചു.
