കണ്ണൂര്‍ ഗവ. എഞ്ചിനിയറിങ് കോളേജില്‍ ബി.ടെക് കോഴ്സുകളില്‍ വെര്‍ച്വല്‍ അഡ്മിഷന്‍ വഴി പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ഥികളും നവംബര്‍ 30നും ഡിസംബര്‍ ഒന്നിനും എല്ലാ അസ്സല്‍ രേഖകളുമായി (ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് ഒഴികെ) കോളേജില്‍ ഹാജരാകണം. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവരുടെ പകരക്കാര്‍ (പ്രോക്സി) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. യഥാര്‍ത്ഥ അസ്സല്‍ രേഖകളുമായി ഹാജരാവാത്ത വെര്‍ച്വല്‍ അഡ്മിഷന്‍ വഴി പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം അസാധുവാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in സന്ദര്‍ശിക്കുക.
