കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലേക്ക് ത്രിവത്സര/ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സുകളില്‍ വര്‍ദ്ധിപ്പിച്ച 10 ശതമാനം സീറ്റിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന് വിധേയമായി ത്രിവത്സര എല്‍.എല്‍.ബിയിലും പഞ്ചവത്സര എല്‍.എല്‍.ബിയിലും സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 30ന് രാവിലെ 11ന് ആവശ്യമായ എല്ലാ അസ്സല്‍ രേഖകളും സഹിതം ഹാജരാകണം.

പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായ വിദ്യാര്‍ഥികള്‍ മാത്രമേ സ്പോട്ട് അഡ്മിഷന് ഹാജരാകേണ്ടതുള്ളൂ. ഫോണ്‍: 0495-2730680.