തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവ.എന്‍ജിനിയറിങ് കോളേജ്, നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി എം.ടെക് ട്രാന്‍സ്ലേഷണല്‍ എന്‍ജിനിയറിങ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബി.ഇ/ബി.ടെക് ഡിഗ്രിയുളളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വിഭാഗത്തിലും സീറ്റൊഴിവുണ്ട്.

സാമൂഹിക പ്രതിബദ്ധതയും പുത്തന്‍ ആശയങ്ങള്‍ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്‌സിന്റെ സവിശേഷതകള്‍. വിശദവിവരങ്ങള്‍ക്ക് www.tplc.gecbh.ac.in/www.gecbh.ac.in, ഫോണ്‍ 7736136161/9995527866. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ രണ്ടിന് രാവിലെ 9.30ന് കോളേജില്‍ ഹാജരാകണം.