സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന  ഒരു വര്‍ഷ കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷന്‍/കെ.ജി.റ്റി.ഇ പ്രസ് വര്‍ക്ക്/കെ.ജി.റ്റി.ഇ പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് 2018-2019 കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും.  ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി കെ.പി.സി.ആര്‍ ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം (0471 2474720), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്.  അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതത് സെന്ററില്‍ നിന്ന് നേരിട്ടും 125 രൂപ മണിഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695 024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും.  ഫോണ്‍: 0471 2474720, 0471 2467728. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  മെയ് 10.